ഇടുക്കി- വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് വരും വഴി ഓട്ടോഡ്രൈവറായ
യുവാവ് ഓട്ടോമറിഞ്ഞ് മരിച്ചു. കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് ചട്ടമൂന്നാര്‍ ന്യൂഡിവിഷന്
സ്വദേശി രഞ്ജിത് (28) ആണ് മരിച്ചത്. പിതാവ് ജീവാനന്ദത്തിനൊപ്പം മറയൂരിലെ
സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴിയാണ് മറയൂരിന് സമീപം മേലാടിയില്‍ അപകടം സംഭവിച്ചത്. സമീപവാസികള്‍ ഉടന്‍ മറയൂരിലെ സ്വകാര്യ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രഞ്ജിതാണ് ഓട്ടോറിക്ഷ
ഓടിച്ചിരുന്നത്. പിതാവ് പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. മാതാവ്: വിജയ, ഭാര്യ: സുരേഖ, ഏകമകള്‍ : നക്ഷത്ര (എട്ടുമാസം)