പാലക്കാട്- കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരൻ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പൊന്നുമണിയാണ് ജീവനൊടുക്കിയത്. വിഷം കഴിച്ചു മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തും ഒരു ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരൻ ജീവനൊടുക്കിയിരുന്നു.