ന്യൂദല്‍ഹി- ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്ന കോവിഡ് വാക്സിനായ കോവിഷീല്‍ഡിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരത്തിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇ.എം.എ).
ഔദ്യോഗിക അംഗീകാരത്തിനായി, നിര്‍മാതാക്കള്‍ ഇ.എം.എക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.