ചണ്ഡിഗഡ്- ഡെപ്യൂട്ടി സ്പീക്കറുടെ കാർ ആക്രമിച്ച കർഷകരുടെ പേരിൽ രാജ്യദ്രോഹ കേസ്. ഹരിയായ പോലീസാണ് ഹരിയാന ഡപ്യൂട്ടി സ്പീക്കർ രൺബിർ ഗംഗ്വായുടെ കാർ ആക്രമിച്ച നൂറോളം കർഷകരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം അനുസരിച്ച് കേസെടുത്തത്. ഹരിയാനയിലെ സിർസ ജില്ലയിൽ ജൂലൈ 11നാണ് കാർ ആക്രമിച്ചത്. രാജ്യദ്രോഹക്കേസിന് പുറമെ, കർഷക സമര നേതാക്കളായ ഹർചരൺ സിംഗ്, പ്രഹ്ലാദ് സിംഗ് എന്നിവരുടെ പേരിൽ കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. രാജ്യദ്രോഹം കൊളോണിയൽ കാലത്തെ നിയമമാണ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ട പശ്ചാതലത്തിൽ ഹരിയാന പോലീസ് കേസെടുത്ത സംഭവത്തിന് ഏറെ പ്രാധാന്യമുണ്ട്.