ഗാസിയബാദ്- ദമ്പതികൾ തമ്മിലെ തർക്കത്തിന് ഒടുവിൽ ഫഌറ്റിന്റെ ഒമ്പതാം നിലയിൽനിന്ന് യുവതി താഴേക്ക് വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അന്വേഷണം.
ചൊവ്വാഴ്ചയാണ് ഗാസിയബാദ് ക്രോസിങ്‌സ് റിപ്പബ്ലിക്കിലെ ഫ്‌ളാറ്റിൽനിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഒമ്പതാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് യുവതി വീണത്. അല്പനേരം യുവതി ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്ന ദൃശ്യങ്ങളുമാണ് പ്രചരിച്ചത്. ദമ്പതികൾ രണ്ടു വർഷമായി ക്രോസിങ്‌സ് റിപ്പബ്ലിക്കിലെ സാവിയർ ഗ്രീൻഐസിൽ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. അപകടത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി മറ്റു താമസക്കാരുടെ മൊഴിയുണ്ട്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ നില ഗുരുതരമാണ്.
A woman falls off from the 9th floor of a society in Crossing Republic, Ghaziabad pic.twitter.com/OhmCmzu6Mv
— Alok K N Mishra TOI (@AlokKNMishraTOI) July 14, 2021