ന്യൂദല്‍ഹി- മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസിന്റെ ഇടക്കാല നേതാവാകുമെന്ന് അഭ്യൂഹം. കമല്‍നാഥും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ ചര്‍ച്ച തുടുരുന്നതിനിടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.
യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംബന്ധിക്കുന്നുണ്ടെന്നും സോണിയ നിര്‍ണായക തീരുമാനം ഇന്ന് തന്നെ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.