മക്ക- ഇത്തവണ ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സി.ഇ.ഒ ഡോ.അയ്മൻ ഗുലാം പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ താപനില 45 ഡിഗ്രി വരെയായി ഉയർന്നേക്കും. ശക്തിയായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾക്കു കിഴക്കുള്ള ഉയർന്ന പ്രദേശങ്ങളിൽ കാർമേഘം രൂപപ്പെടുന്നതിനാൽ ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും ഡോ.അയ്മൻ ഗുലാം പറഞ്ഞു.