Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിതാവിന്‍റെ കണ്‍മുന്നില്‍ വീണുമരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം മറവുചെയ്തു

ജിസാന്‍- സൗദിയിലെ ഈദാബിയില്‍ ഗ്ലാഡിങ്ങ് ജോലിക്കിടെ വീണ് മരിച്ച മുര്‍തസയുടെ മൃതദേഹം ജിസാനില്‍ ഖബറടക്കി.
പിതാവിന് ഒപ്പം ഗ്ലാഡിങ്ങ് ജോലി നടത്തുന്നിടെ ലാഡറില്‍ നിന്ന് തലയടിച്ച് വീണ്  മരിച്ച പാലക്കാട് മരുതൂര്‍ പൂവക്കോട് സ്വദേശി പടിഞ്ഞാറ കത്ത് മുര്‍തസ ഗുലാം ജീലാനി (28)യുടെ മൃതദേഹം സബിയ ഹുസൈനിയ  മഖ്ബറയിലാണ് മറവ് ചെയ്തത്.
കോണിയില്‍ നിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് മരിച്ചതിനാലാണ്  നിയമ നടപടികള്‍ക്ക് ആഴ്ചകളെടുത്തത്.  
ഹുസൈനിയ ഖബര്‍സ്ഥാനില്‍ നടന്ന ജനാസ നമസ്‌കാരത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പള്ളിക്കല്‍ ബസാര്‍ നേതൃത്വം നല്‍കി.
ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറ, പിതാവ് മൊയ്തീന്‍ മൗലവി, സ്‌പോണ്‍സര്‍ മുത്വയ്യിബ്, അനസ് ജൗഹരി തിരുവനന്തപുരം, എം കെ അലി ഹാജി വടക്കാങ്ങര, ശഫീഖ്, സലിം എടവണ്ണപ്പാറ, ആരിഫ് ഒതുക്കുങ്ങല്‍, സന്തോഷ് കൊല്ലം തുടങ്ങി ധാരാളം മലയാളികള്‍ ഖബറടക്കത്തിന് നേതൃത്വം നല്‍കി.
 

 

Latest News