ഹൈദരാബാദ്- തന്റെ നിര്‍ദേശ പ്രകാരം വേതനം അനുവദിക്കാത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമ മുഖ്യന്‍ തൊഴിലുറപ്പ് പദ്ധതി ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഉദ്യോഗസ്ഥനെ പെട്രോളൊഴിച്ച് തീയിട്ടു. പരിക്കേറ്റ ബി രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ കുഭീര്‍ മണ്ഡലില്‍ ചൊവ്വാഴ്ചയാണ് സംഭവം. സന്‍വില്‍ ഗ്രാമമുഖ്യനായ സായ്‌നാഥും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഒരു ചെറു റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് തന്റെ നിര്‍ദേശ പ്രകാരം വേതനം അനുവദിക്കണമെന്നായിരുന്നു സായ്‌നാഥിന്റെ ആവശ്യം. ഇത് രാജു അംഗീകരിച്ചില്ല. തുടര്‍ന്നാണ് തീയിട്ടത്. 35 ശതമാനം പൊള്ളലേറ്റ രാജു ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.