തിരുവനന്തപുരം- മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിൽ കാച്ചാണി സ്വദേശി അജിത്തിനെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് കഴിഞ്ഞ ദിവസം പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ-ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി വെളിപ്പെടുത്തിയത്.
മോശം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ തുടങ്ങിയതോടെ എതിർപ്പുകൾ ശക്തമായെന്നും ഒരു ഇടനിലക്കാരൻ ഓഫിസിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.ഭീഷണികൊണ്ടു പിന്തിരിയില്ലെന്നും കൈയിട്ടു വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തതാണ്.