കോഴിക്കോട്- കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. കാവിലുംപാറ സ്വദേശി ജെറിന്‍, കക്കട്ട് പാതിരിപ്പറ്റ സ്വദേശികളായ റഈസ്, അബ്ദുല്‍ ജാബിര്‍ എന്നിവരാണ് മരിച്ചത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം. ശക്തമായ മഴയും അമിതവേഗതയുമാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു.