ന്യൂദൽഹി- വ്യാപാരികളുടെ വികാരം മനസിലാക്കുന്നുവെന്നും എന്നാൽ സഹചര്യം മനസിലാക്കി പെരുമാറണമെന്നും മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരത്തിനൊപ്പം നിൽക്കുന്നതിൽ വിരോധമില്ല. എന്നാൽ അതിനെ മറ്റൊരു രീതിയിൽ തുടങ്ങിയാൽ സാധാരണ രീതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അത് മനസിലാക്കി കളിച്ചാൽ മതിയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കടകൾ മുഴുവൻ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ വ്യാഴാഴ്ച മുതൽ കട തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ പറ്റി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.