ന്യൂദല്‍ഹി- ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പെട്രോളിയം, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായി ഹര്‍ദീപ് സിംഗ് സൂരി ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്ര മന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.
വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. പി.കെ മിശ്രയെയും മുഖ്യമന്ത്രി കാണും. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. കെ റെയിലും ചര്‍ച്ചവിഷയമാകും.
ദല്‍ഹിയിലെത്തെിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഭരണത്തുടര്‍ച്ച നേടിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ദല്‍ഹിയിലെത്തുന്നത്.