Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ; ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടു

ന്യൂദൽഹി- ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി സുപ്രീം കോടതിയിൽ അസാധാരണസംഭവങ്ങൾ. സുപ്രീം കോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ചരിത്രം നാളെ തങ്ങളെ കുറ്റക്കാരാണെന്ന് വിധിക്കാതിരിക്കാൻ ജനങ്ങളോട് കാര്യം തുറന്നുപറയുകയാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെയാണ് ആരോപണം. മെഡിക്കൽ കോഴ കേസിൽ ജസ്റ്റീസ് ദീപക് മിശ്രയെ കൂടി ആരോപണത്തിന്റെ നിഴലിൽ നിർത്തിയ സംഭവത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഭവങ്ങൾ. നാലു ബെഞ്ചുകൾ നിർത്തിവെച്ചാണ് ജഡ്ജിമാർ പുറത്തെത്തി പത്രസമ്മേളനം വിളിച്ചത്. 
ചീഫ് ജസ്റ്റീസിനെ കണ്ട് ഇക്കാര്യങ്ങളെല്ലാം പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഇതിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ജഡ്ജിമാർ ആരോപിച്ചു. ജസ്റ്റിസ് ജെ ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് മദൻ ബി ലോകുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് കോടതികൾ നിർത്തിവെച്ച് പത്രസമ്മേളനം വിളിച്ചത്.
 

Latest News