നിയോം സിറ്റി - ദ്വിദിന സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് മടങ്ങി. നിയോം ബേ എയര്‍പോര്‍ട്ടില്‍ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒമാന്‍ സുല്‍ത്താനെ യാത്രയാക്കി. തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, സൗദിയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി ആലുസഈദ് എന്നിവരും ഒമാന്‍ സുല്‍ത്താനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്വദേശത്തേക്ക് മടങ്ങുന്നതിനു മുമ്പായി, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ഒമാന്‍ സന്ദര്‍ശനത്തിന് സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ക്ഷണിക്കുകയും ചെയ്തു.