മക്ക- കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളികളുടെ കൂട്ടായ്മ (KAMC മലയാളീസ് ) പരിശുദ്ധ ഹജ്ജിനു മുന്നോടിയായി എല്ലാ വർഷവും നടത്തുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള രക്തദാനം ബ്ലഡ് ബാങ്ക് സ്റ്റാഫ് ജംഷാദ് ഏകോപിപ്പിച്ചു .ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ഹനാദി അൽജദാനി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .
KAMC മലയാളീസ് ഭാരവാഹികളായ പ്രസിഡന്റ് അദ്‌നാൻ,ജനറൽ സെക്രെട്ടറി സദക്കത്തുല്ല,ട്രഷറർ മുഹമ്മദ് ഷമീം ,വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് ,ജോയിന്റ് സെക്രെട്ടറിമാരായ ഷഫീക് ,ഷൌക്കത്ത് അലി ജോയിന്റ് ട്രഷറർ ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.