ബംഗളൂരു- തീവ്രവാദികളെ കുറിച്ചും വിഘടനവാദികളെ കുറിച്ചും കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും ബിജെപിയും തമ്മില്‍ വാക് പോര് തുടരുന്നു.
ആർഎസ്എസും ബിജെപിയും തീവ്രഹിന്ദുത്വാവദികളാണെന്ന സിദ്ധരാമയ്യയുടെ നിലപാടിനെ കോണ്‍ഗ്രസുകാർ വിഘടനവാദികളാണെന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി നേരിടുന്നത്. ധൈര്യമുണ്ടെങ്കിൽ ബിജെപി,ആർഎസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി തിരിച്ചടിച്ചു.
ആർഎസ്എസിലും ബിജെപിയിലും തീവ്രവാദികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ബിജെപിയുടെ ഭാഗത്തുനിന്ന് വലിയ വിമർശനങ്ങൾക്കാണ് ഈ പരാമർശം വഴിവെച്ചത്.
തുടർന്ന് ആർഎസ്എസുകാരും ബിജെപിക്കാരും ഹിന്ദു തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അവർ ഹിന്ദു തീവ്രവാദികളാണെന്നാണ് ഞാൻപറഞ്ഞതെന്ന് മുമ്പ് ഉന്നയി ച്ച ആരോപണത്തെ മയപ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ പറഞ്ഞത്.
അവർ ഹന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവർ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം- ആർഎസ്എസിനേയും ബിജെപിയേയും നേരിട്ടു പരാമർശിക്കാതെ സിദ്ധരാമയ്യ വിശദീകരിച്ചു.
എന്നാൽ രാജ്യത്ത് തീവ്രവാദമുണ്ടെങ്കിൽ അതിനുത്തരവാദി കോൺഗ്രസാണെന്നും കശ്മീരിലെ ഇന്നത്തെ അവസ്ഥക്ക് അവരാണ് കാരണമെന്നും ബിജെപി തിരിച്ചടിച്ചു.