ഭോപാല്‍- മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയില്‍ ചരക്ക് ട്രെയ്ന്‍ പാളം തെറ്റി 12 വാഗണുകള്‍ പാലത്തില്‍ നിന്ന് താഴെ വീണു. അപകടത്തില്‍ ആളപായമില്ല. വെങ്കട്‌നഗര്‍, നിഗോറ സ്റ്റേഷനുകള്‍ക്കിടയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നിന്ന് കൽക്കരിയുമായി മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോകുകയായിരുന്നു ട്രെയ്ന്‍.