Sorry, you need to enable JavaScript to visit this website.

ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; കോവിഡ് മാനേജ്‌മെന്റ് നോഡൽ ഓഫീസർ

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം. കോവിഡ് ിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജൻ ബെഡുകൾ, വെന്റിലേറ്റർ ഡേറ്റ, തുടങ്ങിയവ ആഴ്ചയിൽ റിവ്യു ചെയ്യുക എന്നതാണ് ഡാറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറുടെ പധാന ചുമതല. ഇക്കാര്യം പരിശോധിക്കാൻ ഒരു സംഘം തന്നെയുണ്ട്. ഈ സംഘത്തിന്റെ തലവനാണ് ശ്രീരാം വെങ്കിട്ടരാമൻ.
 

Latest News