മക്ക - അൽശറായിഅ് ഡിസ്ട്രിക്ടിൽ വീടിന് തീപ്പിടിച്ച് അഞ്ചു പേർ മരണപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ 2.03 ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്.
ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ കൂട്ടിയിട്ട പഴയ ഫർണിച്ചറിലും മര ഉരുപ്പടികളിലും മാലിന്യങ്ങളിലുമാണ് തീ പടർന്നുപിടിച്ചത്. കോംപൗണ്ടിലെ മുറികളിൽ താമസിക്കുന്ന ആഫ്രിക്കൻ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. അടച്ചിട്ട നിലയിലുള്ള മുറികൾ സിവിൽ ഡിഫൻസ് അധികൃതർ തുറന്നാണ് അകത്തുള്ളവരെ പുറത്തുകടത്തിയത്. ശക്തമായ കാറ്റ് തീ വേഗത്തിൽ ആളിപ്പടരുന്നതിന് ഇടയാക്കി.