ഭോപ്പാൽ- അസുഖമാണെന്നും വിചാരണക്ക് എത്താനാകില്ലെന്നും കോടതിയെ അറിയിച്ച സംഘ് പരിവാർ നേതാവ് പ്രഗ്യാ സിംഗ് താക്കൂർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. പ്രഗ്യാ സിംഗിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടന സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ടുള്ള വിചാരണക്ക് ഹാജരാകാൻ ആരോഗ്യപ്രശ്‌നങ്ങളാൽ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ നേരത്തെ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത്. അടുത്തുനിൽക്കുന്നവരോട് തനിക്കൊപ്പം നൃത്തം ചെയ്യാൻ ഇവർ പ്രേരിപ്പിക്കുന്നുമുണ്ട്.