Sorry, you need to enable JavaScript to visit this website.

ചാണകത്തില്‍ നിന്നുള്ള ആദ്യ പെയിന്റ്,  ബ്രാന്‍ഡ് അംബാസിഡറായി നിതിന്‍ ഗഡ്കരി

ജയ്പുര്‍- ഇന്ത്യയില്‍ ചാണകത്തില്‍ നിന്നും നിര്‍മിക്കുന്ന ആദ്യ പെയിന്റായ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിര്‍മാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഈ പെയിന്റിന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ യുവസംരഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ താനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ രാജ്യത്ത് പെയിന്റിന്റെ ഉത്പാദനശേഷി ഇരട്ടിയാകും. ദരിദ്രരുടെ വികസനമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്നും രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കാന്‍ ഈ പദ്ധതിക്കാവുമെന്നും ഓരോ ഗ്രാമത്തിലും ഒരു പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചു.
 

Latest News