Sorry, you need to enable JavaScript to visit this website.

സിന്ധ്യ വ്യോമയാന മന്ത്രി, ആരോഗ്യം മന്‍സുഖ് മാണ്ഡവ്യക്ക്; പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

ന്യൂദല്‍ഹി- പുനസ്സംഘടിപ്പിച്ച പുതിയ കേന്ദ്ര മന്ത്രിസഭാ യോഗവും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗും ഇന്ന് ചേരും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയും മധ്യപ്രദേശില്‍ കോണ്‍ഗ്രസന് സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രിസഭയില്‍ മുന്തിയ പരിഗണന ലഭിച്ചു. സുപ്രധാന മന്ത്രാലയമായ സിവില്‍ വ്യോമയാനമാണ് സിന്ധ്യയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ സിന്ധ്യയുടെ അച്ഛന്‍ മാധവറാവു സിന്ധ്യ കൈകാര്യം ചെയ്തിരുന്ന മന്ത്രാലയമാണിത്. പൈലറ്റ് കൂടിയായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്തംബറില്‍ യുപിയിലെ മയിന്‍പുരിയില്‍ താന്‍ പറത്തിയ സ്വകാര്യ ചെറുവിമാനം തകര്‍ന്നുവീണ് കൊല്ലപ്പെടുകയായിരുന്നു. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സംഘത്തിലെ പ്രധാനിയായിരുന്ന ജ്യോതിരാദിത്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇതുവരെ വ്യോമയാന മന്ത്രിയായിരുന്ന ഹര്‍ദീപ് പുരി നഗരവികസ, പെട്രോളിയം മന്ത്രിയായി. പുറത്താക്കപ്പെട്ട ഹര്‍ഷ് വര്‍ധനു പകരം പുതിയ ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാവ് മന്‍സുഖ് മാണ്ഡവ്യ ആരോഗ്യ മന്ത്രിയായി. മുന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പുതിയ വിദ്യാഭ്യാസ മന്ത്രി. അനുരാഗ് ഠാക്കൂര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി. അശ്വിനി വൈഷ്ണവ് ആണ് റെയില്‍വേ മന്ത്രി.  


 

Latest News