ഗ്വാളിയോര്‍-മീന്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് കടയുടമയായ അമ്മാവനെ അടിച്ചു കൊന്നു. തന്റെ കടയില്‍ നിന്ന് വാങ്ങിയ മീനിന്റെ വിലയായ 120 രൂപ അമ്മവാന്‍ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്. കല്ലു എന്ന യുവാവാണ് അമ്മാവനെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കല്ലുവിന്റെ അമ്മയുടെ സഹോദരനായ ഖയ്യും ഖാനാണ് കൊല്ലപ്പെട്ടത്.
അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ െ്രെഫ ചെയ്ത് വില്‍ക്കുന്ന ജോലിയാണ് കല്ലു ചെയ്തിരുന്നത്. മീന്‍ വറുത്ത് വില്‍ക്കുന്നതിനായി ഞായറാഴ്ച ഇയാള്‍ അമ്മാവന്റെ കടയില്‍ നിന്ന് 120 രൂപ വിലവരുന്ന മീന്‍ വാങ്ങി. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന്‍ പണം ചോദിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഈ തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം നടന്നത്.
കത്തിയും തവിയും ഉപയോഗിച്ചാണ് യുവാവ് അമ്മാവനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ്. സംഭവത്തിന് പിന്നാലെ തന്നെ കല്ലു ഒളിവില്‍ പോയി. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അമ്മാവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ കച്ചവടത്തെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.