ന്യൂദൽഹി- പഞ്ചാബുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് അമരീന്ദർ സിംഗും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക വിമാനത്തിലാണ് ചണ്ഡിഗഡിൽനിന്നും ദൽഹിയിലേക്ക് അമരീന്ദർ സിംഗ് എത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു.