Sorry, you need to enable JavaScript to visit this website.

ആഴ്ചയില്‍ മൂന്നു ദിവസം മാത്രം കട തുറക്കുന്നത് ജനത്തിരക്ക് കൂട്ടുന്നു

തിരുവനന്തപുരം- ആഴ്ചയില്‍ മൂന്നു ദിവസം മാത്രം കടകള്‍ തുറക്കുന്നത് ജനത്തിരക്ക് കൂട്ടുന്നതായി ആക്ഷേപം. ലോക്ഡൗണ്‍ ഇളവുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പലചരക്ക് കടകളിലേക്കുള്ള വാഹനത്തിരക്ക് 45 ശതമാനംകൂടിയതായാണ് കണക്ക്. എല്ലാ ദിവസവും കടകള്‍ തുറന്നിരുന്ന മാസങ്ങളില്‍ വാഹനത്തിരക്കില്‍ ശരാശരി 25 ശതമാനം മാത്രമായിരുന്നു വര്‍ധന.

കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന ജനുവരി മാസവുമായി ഇപ്പോഴത്തെ വാഹനത്തിരക്കിനെ താരതമ്യം ചെയ്താണു  ഗൂഗിള്‍ കമ്യൂണിറ്റി മൊബിലിറ്റി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വാഹനത്തിരക്ക് 45 ശതമാനം വര്‍ധിക്കുന്നു.

നിയന്ത്രണങ്ങളോടെ കൂടുതല്‍ ദിവസങ്ങള്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ നയത്തില്‍ മാറ്റം വേണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Latest News