ന്യൂദൽഹി- കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെ വൈകിട്ട്. ആറു മണിക്ക് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും. യുവാക്കളുടെ പുതിയ നിരയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ഇരുപതോളം പുതിയ മന്ത്രിമാർ പുനഃസംഘടനയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏതാനും മന്ത്രിമാരെ മാറ്റിയേക്കുമെന്നും, വകുപ്പുകളിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് വിവരം. മധ്യപ്രദേശിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡ്, എൽജെപി, അപ്നാദൾ എന്നിവയ്ക്കും മന്ത്രിസഭയിൽ ഇടം ലഭിക്കും.