Sorry, you need to enable JavaScript to visit this website.

പുതിയ കാലത്തെയും മാനുഷരേയും  വിമർശിച്ച് ബലഭദ്രനായി മേധ

തൃശൂർ- ഓട്ടൻതുള്ളലിൽ പുതിയകാലത്തേയും പുതിയ കാലത്തെ മാനുഷരേയും പഴയ രാജാക്കൻമാരെയും പ്രഭുക്കൻമാരെയും മുൻനിർത്തി ശ്രീകൃഷ്ണ സഹോദരൻ ബലഭദ്രൻ വിമർശിക്കുന്നത് അവതരിപ്പിച്ച് മേധ രാജീവ് ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി. രുഗ്മിണി സ്വയംവരത്തിലെ ബലഭദ്രനെയാണ് മേധ ഓട്ടൻതുള്ളലിൽ കഥാപാത്രമാക്കിയത്. പൊതുവെ ഗൗരവപ്രകൃതമാണ് ബലഭദ്രനെങ്കിലും പ്രമാണിമാരെയും മറ്റും വിമർശിക്കുന്ന ബലഭദ്രനെ പുതിയ കാലത്തേക്ക് കൂടി കൊണ്ടുവന്നാണ് മേധ തന്റെ പ്രകടനം തകർത്തത്. കോഴിക്കോട് ഓർക്കാട്ടേരി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ് മേധ.മുദ്രകളേക്കാൾ അഭിനയസാധ്യതയുള്ള കഥാപാത്രമായതിനാലാണ് ബലഭദ്രന്റെ കഥ തെരഞ്ഞെടുത്തതെന്ന് മേധയുടെ വാക്കുകൾ. 
സംസ്ഥാന കേരളോത്സവത്തിൽ മേധയ്ക്ക് ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനം കിട്ടിയിട്ടുണ്ട്. പ്രവീൺകുമാർ, കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവരുടെ കീഴിലാണ് മേധ ഓട്ടൻതുള്ളൽ അഭ്യസിച്ചത്.
 

Latest News