Sorry, you need to enable JavaScript to visit this website.

അറബിയിൽ സംസാരിച്ചവർ എ ഗ്രേഡു നേടി

തൃശൂർ- ക്ലാസിൽ സംസാരിച്ചാൽ ടീച്ചറുടെ വഴക്കു കേൾക്കും. പക്ഷെ സ്‌കൂൾ കലോത്സവത്തിൽ സംസാരിച്ച് അവർ എ ഗ്രേഡു നേടി. അറബി സംഭാഷണത്തിൽ പുസ്തകോത്സവത്തെക്കുറിച്ച് സംസാരിച്ചാണ് തൃശൂർ കൊടുങ്ങല്ലൂർ ജി.ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ വഫ അഷ്‌റഫും ടി.എം.ഫിദയും എ ഗ്രേഡ് നേടിയത്. 
പുതിയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും പുസ്തകോത്സവങ്ങളെക്കുറിച്ചും അവർ നടത്തിയ സംഭാഷണമാണ് എ ഗ്രേഡ് നേടിക്കൊടുത്തത്. 
അഞ്ചു മിനിറ്റാണ് ദൈർഘ്യം. മത്സരത്തിന് അരമണിക്കൂർ മുൻപേ സംഭാഷണ വിഷയം മത്സരാർത്ഥികൾക്ക് നൽകൂ.

Latest News