കൊണ്ടോട്ടി -കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. താമരശ്ശേരി കുടുക്കില്‍ ഉമ്മാരം വഴി അരയറ്റും ചാലില്‍ അബ്ദുല്‍ നാസര്‍(ബാബു 36)ആണ് അറസ്റ്റിലായത്.കഴിഞ്ഞ 21ന് രാമനാട്ടുകര വാഹനാപകവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് സംഭവത്തില്‍ കൊടുവള്ളിയില്‍ നിന്നെത്തിയ മൂന്നാമത്തെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് അറസ്റ്റിലായ അബ്ദുല്‍ നാസര്‍. ഇയാളില്‍നിന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയില്‍ നിന്നെത്തിയ മൂന്നാം സംഘത്തില്‍ 10 പേര് ഉള്‍പ്പെട്ടതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാസര്‍ താമരശ്ശേരിയില്‍ നിന്ന് പിടിയിലായത്.ഇയാള്‍ സംഭവ ദിവസം വിമാനത്താവള പരിസരത്ത് എത്തിയിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ 17 ആയി.