ന്യൂദൽഹി- ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചു. 65 ശതമാനം യാത്രക്കാരെ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കും. നിലവിൽ 50 ശതമാനം പേർക്ക് മാത്രമേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളൂ. ജൂലൈ 31 വരെ ഇളവുകൾ പ്രാബല്യത്തിലുണ്ടാകും.