Sorry, you need to enable JavaScript to visit this website.

VIDEO കാരുണ്യം വഴിഞ്ഞൊഴുകി, ഏഴ് ദിവസം കൊണ്ട് പതിനെട്ട് കോടി രൂപ

കണ്ണൂർ - അത്യപൂർവ്വജനിതകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ മാട്ടൂൽ സ്വദേശിയായ പിഞ്ചു ബാലൻ മുഹമ്മദിനെത്തേടി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും  സഹായ ധനമെത്തി.  മരുന്നിനാവശ്യമായ 18 കോടി  കോടിയോളം രൂപ ഇതിനകം സമാഹരിക്കാൻ കഴിഞ്ഞതായി ചികിത്സാ സഹായ കമ്മറ്റി അറിയിച്ചു. ഈ അക്കൗണ്ടിലേക്ക് ഇനി സഹായം അയക്കേണ്ടെന്നും, എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നുവെന്നും ചികിത്സാ കമ്മിറ്റിക്ക് നേതൃത്വം നൽകിയ മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ് അറിയിച്ചു.
  സ്പെനൽ മസ്ക്യുലർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച
മാട്ടൂൽ കപ്പാലത്തെ മുഹമ്മദിന് എസ്.എം.എ ടൈപ് 3 വിഭാഗത്തിൽ പെട്ട രോഗാണുവാണെന്നാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.  രണ്ട് വയസ്സിനകം ആദ്യ ഡോസ് ഇഞ്ചക്ഷൻ നൽകണം. മുഹമ്മദിൻ്റെ മൂത്ത സഹോദരി പതിനഞ്ചുകാരിയായ അഫ്ര ഇതേ രോഗം ബാധിച്ച് വീൽ ചെയറിലാണ്. അഫ്റ യുടെ രോഗം തിരിച്ചറിയാതെ പോയതാണീ കുട്ടിയെ ജീവിതകാലം മുഴുവൻ വീൽചെയറിൽ തന്നെ കഴിയാനിടയാക്കിയത്.
കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും, ഈ വിവരം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സമൂഹമാധ്യമങ്ങൾ മുഖേന എത്തിക്കുകയുമായിരുന്നു. അന്ന് മുതൽ സഹായ പ്രവാഹം തുടരുകയാണ്. ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ട് ഉഴലുമ്പോഴും മനുഷ്യത്വവും സഹാനുഭൂതിയും അവശേഷിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ സഹായത്തിലൂടെ വെളിവായത്. സംഘടനകൾ പലതും സ്വന്തം നിലയിൽ സഹായങ്ങൾ സ്വരൂപിച്ച് കൈമാറി വരികയാണ്. മുഹമ്മദിൻ്റെ മാതാവ് സി.പി. മറിയുമ്മയുടെ പേരിൽ മാട്ടുൽ കേരളഗ്രാമീണ ബാങ്കിൽ ആരംഭിച്ച (40421100007872) നമ്പറിലേക്കും, ഫെഡറൽ ബാങ്കിൽ ആരംഭിച്ച (14610100135466) നമ്പറിലേക്കും 8921223421 എന്ന ഗൂഗിൾ പേ നമ്പറിലേക്കും മുഹമ്മദിനായി ചെറുതും വലുതുമായി സഹായ പ്രവാഹം തുടരുകയാണ്. അത്യപൂർവ്വ രോഗത്തിൻ്റെ പിടിയിൽ നിന്നും ഈ കുഞ്ഞിനെ കരകയറ്റാൻ ലോകം മുഴുവൻ ഒപ്പമുണ്ടെന്ന സന്ദേശം കൂടിയാണീ സഹായങ്ങൾ.

 

Latest News