ന്യൂദൽഹി- കെ.എം മാണി അഴിമതിക്കാരനാണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള അപേക്ഷയിലാണ് കേരള സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭയിലെ കയ്യാങ്കളി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കയ്യാങ്കളി എന്ത് സന്ദേശമാണ് നൽകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.