ജിസാൻ- സൗദി അറേബ്യയിലെ ബീശയിലെ പഴയ കാല പ്രവാസിയും ചേളാരിയിലെ (പടിക്കൽ) പ്രമുഖ വെൽഡിങ്ങ് റൂഫ് വർക്‌സ് കമ്പനി (കെ.വി.എസ് റൂഫ് ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ്) ഉടമയും ടെലിഫിലിം നിർമ്മാതാവും അഭിനേതാവുമായ കെ.വി നാസർ ചേളാരി (51) നിര്യാതനായി. ജോലി സംബന്ധമായ കാര്യങ്ങൾക്കായി പാലക്കാട് ആയിരുന്നു. ഇവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പടിക്കൽ കമ്മി വെള്ളക്കാന്തൊടി സെയ്തു-പിലാത്തോട്ടത്തിൽ ഫൗജ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: ഫാത്തിമ നിസ. മക്കൾ: റിൻസ നേഹ, അമർ നഹാൻ, സെയ്ത് സവാൻ.