മുംബൈ- ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭീകരവിരുദ്ധ കുറ്റം ചുമത്തി മഹാരാഷ്ട്ര പോലീസ് ജയിലിലടച്ച മലയാളി വൈദികനും സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) മരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം മേയ് 28 മുതല്‍ മുംബൈയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലില്‍ ചികിത്സയിലായിരുന്നു. നേരത്തെ ജാമ്യം നിഷേധിക്കപ്പെട്ട സ്റ്റാന്‍ സ്വാമി ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ചയാണ് പുതിയ ജാമ്യാപേക്ഷയുടമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല.
നവി മുംബൈയിലെ തജോല ജയിലില്‍ വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന് വയോധികനായ സ്റ്റാന്‍ സ്വാമിയും സഹതടവുകാരും നിരവധി തവണ പരാതിപ്പെട്ടിരുന്നു.