Sorry, you need to enable JavaScript to visit this website.

ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമം വേണമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി

പട്‌ന -ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിന് മുസ്്‌ലിംകളുടെ വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി. മുസ്ലിം സമൂഹത്തിലെ ബഹുഭാര്യത്വവും മൊഴിചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കുന്നതിനുള്ള നിക്കാഹ് ഹലാല രീതിയും നിർത്തലാക്കാൻ പുതിയ നിയമം കൊണ്ടു വരാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങളെ പുരോഗമന മുസ്ലിംകൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വിവാഹ നിയമത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വിവാഹ ചട്ടം കൊണ്ടു വന്നത് തന്റെ ഏറ്റവും വലിയ നേട്ടമായി പ്രഥമ പ്രധാനമന്ത്രി ജനഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചിരുന്നു. അന്ന് നെഹ്‌റു പറഞ്ഞത് മുസ്ലിം വിവാഹ നിയമത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ സമയമായി എന്നായിരുന്നു. ഇപ്പോൾ അതിനുള്ള സമയമെന്നും സുശീൽ മോഡി പറഞ്ഞു.
 

Latest News