'കള്ളന്റെ താടി'; റഫാലില്‍ മോഡിയെ കൊട്ടി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- റഫാല്‍ അഴിമതിക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'കള്ളന്റെ താടി' എന്ന അടിക്കുറിപ്പോടെ മോഡിയുടെ താടിയും റഫാല്‍ പോര്‍വിമാനവും ഉള്‍പ്പെടുന്ന ചിത്രമാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 2019ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ രാഹുലിന്റെ മുഖ്യപ്രചരായുധമായിരുന്നു റഫാല്‍ അഴിമതി ആരോപണം. റഫാലില്‍ മോഡിയെ വിടാതെ പിന്തുടര്‍ന്ന് നിരവധി സംശയങ്ങളും രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നെങ്കിലും അവയൊന്നും ബിജെപിക്കോ മോഡിക്കോ തിരിച്ചടിയായില്ല. കോടതികളും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് പല ഹര്‍ജികളിലും വിധി പറഞ്ഞതും. ഇപ്പോള്‍ ഈ അഴിതമതി ആരോപണം സംബന്ധിച്ച് ഫ്രാന്‍സ് ജുഡിഷ്യല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാഹുലും കോണ്‍ഗ്രസും വീണ്ടും റഫാല്‍ ഇടപാടിനെതിരെ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

റഫാല്‍ വിവാദം വീണ്ടും ഉയര്‍ന്നു വന്നതിനോട് രാഹുലിന്റെ ഇതുവരെയുള്ള പ്രതികരണം കേന്ദ്രത്തെ പരിഹസിക്കുന്ന തരത്തിലാണ്. റഫാലില്‍ എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേണം ഇല്ല എന്ന ചോദ്യവും അതിന് നാലു ഉത്തരവും ഉള്‍പ്പെടുത്തിയുള്ള രാഹുലിന്റെ ട്വീറ്റും മോഡി സര്‍ക്കാരിനെ പരിഹസിക്കുന്നതാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahul Gandhi (@rahulgandhi)

Latest News