മനില- ഫിലിപ്പൈന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നുവീണു. സി130 എന്ന വിമാനമാണ് തകര്‍ന്നത്. 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സൊബെജാന പറഞ്ഞു.മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍ പെട്ടത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടം.