തൃശൂർ- കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വിധേയമാകാൻ ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂർ പോലീസ് ക്ലബ്ബിലെത്താൻ സുരേന്ദ്രന് നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്. അതേസമയം, സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തുമോ എന്ന കാര്യം വ്യക്തമല്ല.