ന്യൂദല്‍ഹി- ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഏതാനും ഡോക്ടര്‍മാര്‍ ഗൗതം നഗറിലെ ഒരു കടയില്‍ കയറി വെള്ളമടിച്ച ശേഷം കടക്കാരനുമായി അടിപിടിയുണ്ടാക്കി. ഭഗത് സിങ് വര്‍മ എന്നയാളുടെ ഷോപ്പിലെത്തിയാണ് ഡോക്ടര്‍മാര്‍ മദ്യപിച്ചത്. തുടര്‍ന്ന് ഇവരും ഭഗത് സിങ് വര്‍മയും തമ്മില്‍ വാഗ്വാദമുണ്ടാകുകയും ഇത് പരസ്പരം അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. രണ്ട് ഡോക്ടര്‍മാര്‍ക്കും ഷോപ്പ് നടത്തിപ്പുകാരന്‍ ഭഗത് സിങ് വര്‍മയ്ക്കും മകന്‍ അഭിഷേകിനും അടിപിടിയില്‍ പരിക്കേറ്റതായും പോലീസ് അറിയിച്ചു. എല്ലാവരുടേയും മൊഴി രേഖപ്പെടുത്തി. നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്ന് വയോധികനായ ഭഗത് സിങ് വര്‍മയെ തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. കടയുടമ തങ്ങളുമായി വാഗ്വാദമുണ്ടാക്കുകയായിരുന്നു എന്നാണ് അടിപിടിയിലുണ്ടായിരുന്നവരില്‍ ഒരാളായ ഡോ. സതീഷ് പറയുന്നത്. തങ്ങള്‍ മദ്യപിച്ചിരുന്നു എന്നതിന് പോലീസ് തെളിവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#WATCH | CCTV visuals of a brawl between three doctors and a paratha-seller in Delhi's Gautam Nagar area yesterday. Police say that two doctors and the shopkeeper and his son sustained injuries in the brawl. pic.twitter.com/udbTRowB3H
— ANI (@ANI) July 1, 2021