Sorry, you need to enable JavaScript to visit this website.

ഡെല്‍റ്റ വകഭേദം യുഎസിന്റെ കോവിഡ് പോരാട്ടത്തിന് വലിയ ഭീഷണിയെന്ന് ഡോ. ഫൗചി

വാഷിങ്ടന്‍- കോവിഡിനെ തടയാനുള്ള യുഎസിന്റെ ശ്രമങ്ങള്‍ക്ക് അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വലിയ ഭീഷണിയാണെന്ന് യുഎസ് സര്‍ക്കാരിന്റെ മെഡിക്കല്‍ ഉപദേശകനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് മേധാവിയുമായ ഡോ. ആന്തണി ഫൗചിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലാണ് ആദ്യമായി കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇത് അതിവേഗം പടരുന്ന വൈറസ് വകഭേദമാണ്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ കൂടുതുല്‍ രോഗം രൂക്ഷമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോ. ഫൗചി പറഞ്ഞു. യുഎസിലെ പുതിയ കോവിഡ് കേസുകളില്‍ ഇപ്പോള്‍ 20 ശതമാനം ഡെല്‍റ്റ കേസുകളാണ്. ഒരാഴ്ച മുമ്പ് ഇത് 10 ശതമാനമായിരുന്നു. ബ്രിട്ടനിലെ നിലവിലെ സാഹചര്യം പോലെ ഡെല്‍റ്റ യുഎസിന്റെ കോവിഡ് ഉന്മൂലന ശ്രമത്തിനും വലിയ ഭീഷണിയായിരിക്കുകയാണെന്ന് ഫൗചി പറഞ്ഞു. 

അതേസമയം യുഎസില്‍ നല്‍കുന്ന വാക്‌സിനുകള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നതാണ് നല്ല വാര്‍ത്തയെന്നും ഫൗചി പറഞ്ഞു. തടയാനുള്ള ഉപകരണങ്ങള്‍ നമ്മുടെ പക്കലുണ്ടെന്നും ഇതുപയോഗിച്ച് വ്യാപനത്തെ അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം ആശങ്കയാണെന്ന് കഴിഞ്ഞയാഴ്ച യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറഞ്ഞിരുന്നു.
 

Latest News