Sorry, you need to enable JavaScript to visit this website.

സി. കെ ജാനുവിന് കോഴ: പ്രസീത അഴീക്കോടിന്റെ മൊഴിയെടുക്കുന്നു

കണ്ണൂര്‍- സി. കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രസീതയുടെ മൊഴിയെടുക്കുന്നത്. കണ്ണൂര്‍ പോലീസ് സെന്ററില്‍ വച്ചാണ് മൊഴിയെടുപ്പ്. പ്രസീതയില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സി. കെ ജാനുവിനെ എന്‍ഡിഎയിലേയ്ക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് പ്രസീത അഴീക്കോടിന്റെ ആരോപണം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയില്‍വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. കേസില്‍ സി.കെ ജാനുവിന്റെയോ കെ. സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന
 

Latest News