ദുബായ്- മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട് കയര്‍ത്ത ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ ഏഷ്യക്കാരന് ദുബായ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവായി.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൂടെ താമസിച്ചിരുന്നവരില്‍ ഒരാളാണ് പോലീസിനെ വിളിച്ചത്. കൊല്ലപ്പെട്ടയാളുടെ നിലവിളി കേട്ടാണ് താന്‍ ഉറക്കമുണര്‍ന്നെതെന്നായിരുന്നു ഇയാളുടെ മൊഴി. കത്തി കൊണ്ടു തടര്‍ച്ചയായി കുത്തി പരിക്കേല്‍പിക്കുന്നതാണ് കണ്ടത്. പ്രതി കാരണമൊന്നും പറഞ്ഞിരുന്നില്ല. പോലീസും ആംബുലന്‍സും എത്തിയപ്പോള്‍ തനിക്ക് നിയന്ത്രണം വിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
തന്നോട് മോശമായി പെരുമാറിയതിനാലാണ് കസിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പിന്നീട് പോലീസിനോട് കുറ്റ സമ്മതം നടത്തി. സംഭവ ദിവസം മുറി വൃത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് തന്നോട് കയര്‍ത്തു സംസാരിച്ചിരുന്നുവെന്നും പ്രതി പറഞ്ഞു.