ഗാന്ധിനഗര്‍- പ്രേതങ്ങളുടെ സംഘം തന്നെ പീഡിപ്പിക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ട് 35കാരന്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മുട്ടാന്‍ വന്ന പ്രേത സംഘത്തിലെ രണ്ടു പേര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് യുവാവിന്റെ പരാതി. പഞ്ച്മഹല്‍ ജില്ലയിലെ ജംബുഘോഡ സ്വദേശിയായ വര്‍സംഗ്ഭായ് ബാരിയ ആണ് പരാതിക്കാരന്‍. യുവാവിനെ മാനസിക തെറ്റിയതാണെന്ന് സ്ഥിരീകരിച്ചു. ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി യുവാവ് ചൊവ്വാഴ്ചയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം വ്യക്തമായത്. ബാരിയ മാനികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്നും 10 ദിവസമായി മരുന്ന് കഴിച്ചിട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
വിശദമായി അന്വേഷിക്കുകയും യുവാവിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. യുവാവിന്റെ മാനസിക നില കണക്കിലെടുത്ത് അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മനഃശാസ്ത്ര വിദഗ്ധനെ കാണിക്കാനായി റഫര്‍ ചെയ്‌തെന്നും പോലീസ് അറിയിച്ചു.