Sorry, you need to enable JavaScript to visit this website.

പ്രൊഫസർ അല്ലാത്ത സ്ഥാനാർത്ഥി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു;  മന്ത്രി ബിന്ദുവിനെതിരെ പരാതി

കൊച്ചി- ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്ന് മന്ത്രി ആർ ബിന്ദു തെരഞ്ഞെടുക്കപ്പെട്ടതിന് എതിരെ ഹൈക്കോടതിയിൽ ഹരജി. പ്രൊഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നാണ് പരാതി. എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടനാണ് പരാതി നൽകിയത്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും നോട്ടീസുകളിലും പോസ്റ്ററുകളിലും പ്രൊഫ. ബിന്ദു എന്നാണ് ചേർത്തതെന്നും പരാതിയിൽ പറയുന്നു. തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുലേഖ പുറത്തിറക്കിയെന്നും ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നും പരാതിയിലുണ്ട്.
 

Latest News