ബംഗളുരു-കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറ് പേരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യതയെ തുടര്‍ന്ന് ഷാപ്പൂര്‍ ദൊരണഹള്ളിയില്‍ കര്‍ഷക കുടുംബത്തിലെ 6 പേര്‍ കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭീമരായ സുര്‍പുര(45), ഭാര്യ ശാന്തമ്മ(36), മക്കളായ സുമിത്ര(13), ശ്രീദേവി (12), ശിവരാജ(9), ലക്ഷ്മി(8) എന്നിവരെയാണ് കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കുളത്തിലേക്ക് തള്ളിയിട്ടതിന് ശേഷം മാതാപിതാക്കള്‍ ചാടി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ടേക്കറില്‍ കൃഷി ചെയ്യാനായി 20 ലക്ഷം രൂപ ഭീമമായ വായ്പയെടുത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പലിശ ഇടപാടുകാര്‍ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി.