കൊളംബോ-ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ ഇതോടെ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കും.