Sorry, you need to enable JavaScript to visit this website.

ഹിന്ദു ഗ്രൂപ്പുകൾ നിർബന്ധിച്ച് ചെയ്യിച്ചത്; മുസ്ലിം സഹോദരങ്ങൾക്ക് എതിരായ മതംമാറ്റ പരാതി സിഖ് യുവതി പിൻവലിച്ചു

ലഖ്‌നൗ- മതപരിവർത്തന നിയമപ്രകാരം അറസ്റ്റിലായിരുന്ന രണ്ട് മുസ്‌ലിം സഹോദരങ്ങൾക്കെതിരായ പരാതിയിൽനിന്ന് സിഖ് യുവതി പിൻമാറി. ചില ഹിന്ദു ഗ്രൂപ്പുകൾ നടത്തിയ സമ്മർദത്തെ തുടർന്നാണ് ഇവർക്കെതിരെ പരാതി നൽകിയതെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. 

ഞായറാഴ്ചയാണ് യുവതി മുസാഫർനഗർ പോലീസിൽ പരാതി നൽകിയത്. സഹോദരന്മാരിൽ ഒരാൾ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും മതം മാറാൻ നിർബന്ധിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. 
മെയ് മാസത്തിലാണ് വിവാഹം കഴിഞ്ഞതെന്നും നിക്കാഹ് നടത്താൻ വേണ്ടി ഇയാൾ യുവതി മുസ്‌ലിമാണെന്ന രീതിയിൽ വ്യാജ രേഖകൾ കെട്ടിച്ചമച്ചെന്നും പരാതിയിലുണ്ടായിരുന്നു. യുവതി ഭർത്താവാണെന്ന് ആരോപിക്കുന്നയാൾ മറ്റൊരു മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും ഇതിനെ എതിർത്തപ്പോൾ ഇയാളും സഹോദരനും തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കടമായി നൽകിയ 5 ലക്ഷം തിരിച്ചു തരാൻ ഇയാൾ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്ന് ഭർത്താവാണെന്ന് ആരോപിക്കുന്നയാളെ അറസ്റ്റ് ചെയ്തു.  സഹോദരൻ ഒളിവിലാണ്. താൻ ഇയാളെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ ആരും മർദിച്ചിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും യുവതി പറഞ്ഞു. ഹിന്ദു ഗ്രൂപ്പുകളുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി. ഇതോടെ യുവാവിനെ വിട്ടയക്കുമെന്നും പോലീസ് വ്യക്തമാക്കി.
 

Latest News