നോയിഡ- ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സമ്പന്നരുടെ കേന്ദ്രത്തില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. സെക്ടര്‍ 51 ലെ മൂന്നു നില ആഡംബര കെട്ടിടത്തില്‍ റെയ്ഡ് നടത്തിയ പോലീസ് 12 സ്ത്രീകളേയും 16 പുരുഷന്മാരേയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ റാക്കറ്റ് നടത്തിപ്പുകാരും അഭിസാരികമാരും ഉള്‍പ്പെടും.
എവിപി ബില്‍ഡ് ടെക്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടത്തില്‍ 27 മുറികളും കിച്ചണുകളുമുണ്ട്. കെട്ടിടം വേശ്യാവൃത്തിക്കു ഉപയോഗിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് നോയിഡ എഡിസിപി രംവിജയ് സിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
നോയിഡയിലെ സ്പാകളിലും മസാജ് സെന്ററുകളിലും ജോലി ചെയ്യുന്ന സ്ത്രീകളാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് പോലീസ് പറഞ്ഞു. സ്ത്രീകള്‍ ദല്‍ഹി, ഗാസിയാബാദ്, നോയിഡ സ്വദേശികളും പുരുഷന്മാര്‍ നോയിഡക്കും ഗാസിയാബാദിനു പുറമെ, ബുലന്ദ്ഷഹര്‍, ബിഹാര്‍ സ്വദേശികളുമാണെന്ന് പോലീസ് വെളിപ്പെടുത്തി.