Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇക്ക് ഇന്ത്യയുടെ നോട്ടിസ്; ഈ നീക്കം ആദ്യം

ന്യൂദല്‍ഹി- നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ കേസില്‍ യുഎഇക്ക് ഇന്ത്യ നോട്ടീസ് നല്‍കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, ചാര്‍ഷെ ദെഫയര്‍ റാശിദ് ഖമീസ് എന്നിവരെ കേസില്‍ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്റെ ഭാഗാമായാണ് നടപടി. വിദേശകാര്യ മന്ത്രാലയം നോട്ടീസ് യുഎഇ എംബസിക്ക് നല്‍കി. നയതന്ത്ര പരിരക്ഷയുള്ള വിദേശ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമാണ്.

സ്വര്‍ണക്കടത്തിന് ഇവര്‍ രണ്ടു പേരും കൂട്ടുനിന്നുവെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്നത്. സ്വര്‍ണക്കടത്ത് വെളിച്ചത്തായതിനു പിന്നാലെ ഇരുവരും യുഎഇയിലേക്ക് മടങ്ങിപ്പോയിരുന്നു. ഇരുവര്‍ക്കുമെതിരായ കസ്റ്റംസിന്റെ കണ്ടെത്തലുകളും യുഎഇക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ യുഎഇയുടെ മറുപടി നിര്‍ണായകമാകും.
 

Latest News